കുറ്റ്യാടി: ഊരത്ത് ഗ്രാമദീപം സ്വയം സഹായ സംഘത്തിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓണാഘോഷവും സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് അംഗം സബിന മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഹാഷിം നമ്പാട്ടിൽ, വിനീത് നെട്ടൂർ, ശിഹാദ് ഊരത്ത്, യുവ വേദി സംഘം സെക്രട്ടറി ഇ.കെ. പ്രമീഷ് , മൈത്രി സ്വയം സഹായ സംഘം സെക്രട്ടറി മഹിജ, റാണി കുടുംബശ്രീ സെക്രട്ടറി പി .കെ മൈഥിലി, മൈത്രി കുടുംബശ്രീ കൂട്ടത്തിൽമീത്തൽ ഭാഗം സെക്രട്ടറി രമ്യ, മൈത്രി സ്വയം സംഘം പുത്തൻപുരയിൽ ഭാഗം സെക്രട്ടറി പി.പി രാഗിണി, നിഖിൽ കാവിൽ, എന്നിവർ പ്രസംഗിച്ചു. സൈമൺ കണ്ണാശുപത്രി പ്രതിനിധി ഫാത്തിമ രോഗികൾക്ക് കൗൺസിലിംഗ് നടത്തി. ആശുപത്രി പി.ആർ.ഒ ശശി നേതൃത്വം നൽകി. ഗ്രാമദീപം സ്വയം സഹായ സംഘം പ്രസിഡന്റ് കെ.കെ അഭിലാഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |