കൊല്ലം: സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവും മൈലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഉപാസന മോഹൻ പാർട്ടിസ്ഥാനങ്ങൾ രാജിവച്ചു. പാർട്ടി നേതൃത്വത്തിലെ ചിലരുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് രാജിവച്ചത്. 25 വർഷം ലോക്കൽ കമ്മിറ്റി അംഗമായും മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചത്. ഇത് പാർട്ടി നേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കി. മൈലം ഗ്രാമപഞ്ചായത്തിൽ നിലവിൽ സി.പി.എമ്മിനാണ് പ്രസിഡന്റ് സ്ഥാനം. മറ്റ് പാർട്ടികളിലൊന്നും ചേർന്ന് പ്രവർത്തിക്കില്ലെന്നും ഉപാസന മോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |