ചണ്ഡിഗഡ്: ശതാബ്‌ദി വർഷത്തിലെ സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന് പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന റാലിയോടെ ഇന്ന് തുടക്കം. ചണ്ഡിഗഡ് സെക്ടർ 35 ദക്ഷിൺമാർഗിലെ മുഖ്യവേദിയായ കിസാൻ ഭവനിൽ നാളെ രാവിലെ മുൻ പഞ്ചാബ് സെക്രട്ടറി ഭൂപീന്ദർ സാംബർ പതാക ഉയർത്തും. തുടർന്ന് ജനറൽ സെക്രട്ടറി ഡി. രാജ പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സി.പി.എം, സി.പി.ഐ(എം.എൽ), ഫോർവേഡ് ബ്ളോക്ക്, ആർ.എസ്.പി നേതാക്കൾ പങ്കെടുക്കും. 22 മുതൽ 25വരെ പ്രതിനിധി സമ്മേളനവും ചർച്ചകളും നടക്കും.
മൊഹാലിയിലെ പഞ്ചാബ് മണ്ഡി ബോഡ് റോഡിലെ സാഹിബ്സാദ അജിത് സിംഗ് നഗറിൽ രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്നു വരെ നടക്കുന്ന റാലി പാർട്ടിയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് ശ്രമം. വൈകിട്ട് അഞ്ചിന് നിലവിലെ ദേശീയ എക്‌സിക്യൂട്ടീവും തുടർന്ന് ദേശീയ കൗൺസിലും ചേരും.നാളെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രക്ഷസാക്ഷി ഭഗത് സിംഗിന്റെ അനന്തരവൻ പ്രൊഫ. ജഗ്‌മോഹൻ സിംഗ് ദേശീയ പതാക ഉയർത്തും. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതൽ രാഷ്‌ട്രീയ കരട്, സംഘടനാ കരട്, അവലോകന റിപ്പോർട്ട് എന്നിവയിൽ ചർച്ച. വൈകിട്ട് 4.45ന് നടക്കുന്ന പാലസ്‌തീൻ, ക്യൂബ ഐക്യദാർഡ്യ സമ്മേളനത്തിൽ വിദേശ അംബാസഡർമാർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |