പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2025-26 ലെ പദ്ധതി പ്രകാരം പഠനമുറി ലഭിച്ചവരുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനമുറി ലഭ്യമാക്കിയത്. ബ്ലോക്ക് പഞ്ചായത്തിൽ 15 കുടുംബങ്ങൾക്കാണ് പഠനമുറി നൽകിയത്. വൈസ് പ്രസിഡന്റ് പി.ആർ.സുഷമ അദ്ധ്യക്ഷയായി. പട്ടികജാതി വികസന ഓഫീസർ പി.പ്രദീപ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നന്ദിനി, കലാ കണ്ണൻ, തങ്കമണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |