നെടുമങ്ങാട്: നഗരമാലിന്യം അരുവിക്കരയിൽ തള്ളിയ റസിഡന്റ്‌സ് അസോസിയേഷനെതിരെ നടപടിയുമായി ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും. ഇരുമ്പ-കാച്ചാണി റോഡിൽ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ് ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുമടങ്ങിയ മാലിന്യം തള്ളിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മണക്കാട് ബലവാൻ നഗറിലുള്ള റസിഡന്റ്സ് അസോസിയേഷന്റെ സമ്മാനകൂപ്പൺ കണ്ടെത്തിയതോടെ ബന്ധപ്പെട്ട ഭാരവാഹികളെ വിളിച്ച് പിഴ ഒടുക്കാൻ നിർദേശിച്ചു.ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് അസി.സെക്രട്ടറി രേണുക,ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനു,പ്രസാദ്,സുനിൽ,രമ്യ എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |