കുന്ദമംഗലം: ഉപജില്ലയിലെ വിവിധ സ്കൂളുകളുമായി ബന്ധപ്പെട്ട ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ്, കിലയുടെ ആഭിമുഖ്യത്തിൽ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.രാജീവ്, പി.എസ്.സനിൽ, ആർ.ബിന്ദു, എം.പ്രവീൺ എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികൾ, പിടിഎ പ്രസിഡന്റുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കിലാ ജില്ലാ ഫെസിലിറ്റേറ്റർ പ്രമോദ് കുമാർ, തീമാറ്റിക് എക്സ്പർട്ട് യു എ.സജ്ന , പി ബി.അനുപമ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |