പ്രേമലുവിന്റെ ഗംഭീര വിജയത്തിനുശേഷം നസ്ളിനും സംഗീത് പ്രതാപും ഒരുമിക്കുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലാണ് ഒരുമിക്കുന്നത്. തൊടുപുഴയിൽ മോളിവുഡ് ടൈംസിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. മുടി നീട്ടിവളർത്തി വേറിട്ട ലുക്കിൽ ആണ് നസ്ളിൻ മോളിവുഡ്ടൈംസിൽ എത്തുന്നത്. എ ഹേറ്റ് ലെറ്റർ ടു സിനിമ എന്നാണ് ടാഗ് ലൈൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാമുസുനിൽ ആണ് രചന. വിശ്വജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. അതേസമയം ഓണചിത്രങ്ങളിൽ മലയാള സിനിമയാകെ ഞെട്ടിക്കുന്ന കളക്ഷനുമായി കുതിക്കുകയാണ് കല്യാണിപ്രിയദർശൻ, നസ്ളൻ ചിത്രം ലോക: ചാപ്ടർ വൺ : ചന്ദ്ര . മോഹൻലാൽ ചിത്രം ഹൃദയപൂർവ്വവുമായി സംഗീത് പ്രതാപും തിയേറ്ററിലുണ്ട്. ഹൃദയപൂർവത്തിന്റെ വിജയത്തെയും സംഗീത പ്രതാപിന്റെ അഭിനയത്തെയും നസ്ളിൻ പ്രശംസിച്ചിരുന്നു.
250 കോടി ക്ലബിലേക്ക് കുതിക്കുന്ന ലോക മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇതിനോടകം മാറി . ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ നിർദേശിച്ചത് പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആണ്. ഈ യൂണിവേഴ്സിന്റെ സ്പിരിറ്റ് പ്രേക്ഷകരുടെ മനസ്സിലേക്കെത്തിക്കുന്നതിന് മനോഹരമായ ഒരു പേരാണ് "ലോക" എന്നും ആ പേര് ഈ സിനിമാറ്റിക് യൂണിവേഴ്സിനായി നിർദേശിച്ച വിനായക് ശശികുമാറിന് നന്ദി അറിയിക്കുന്നുവെന്നും "ലോക" ടീം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.5 ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ലോക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |