കൊച്ചി: വൻകുടലിലെ അർബുദം തടയാനും രോഗത്തെ ചെറുക്കാനും ജീവിതശൈലിക്കും പ്രതിരോധമാർഗങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഓങ്കോളജി സൊസൈറ്റി വാർഷികസമ്മേളനം. സ്ഥിരമായ വ്യായാമവും നല്ല ജീവിതശൈലിയും നിരവധി രോഗങ്ങളെ പ്രതിരോധിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. മൂന്നു ദിവസത്തെ സമ്മേളനത്തിൽ രാജ്യത്തിനകത്തെയും പുറത്തെയും 200 ഓങ്കോളജിസ്റ്റുകളും ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റുകളും മെഡിക്കൽ പ്രൊഫഷണലുകളും പങ്കെടുത്തു. വൻകുടലിലെ അർബുദത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. ഇതുമായി ബന്ധപ്പെട്ട നൂതന ശസ്ത്രക്രിയ രീതികളിലും റേഡിയേഷൻ, ജീനോമിക് വശങ്ങൾ എന്നിവയെപ്പറ്റിയും ശില്പശാലകൾ നടന്നു. ശസ്ത്രക്രിയേതര ചികിത്സയെക്കുറിച്ചും പ്രത്യേക സെഷൻ നടത്തി. ദഹനനാളത്തിലെ ക്യാൻസറുകളെക്കുറിച്ച് ബോധവത്കരണവും ചികിത്സയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഓങ്കോളജി സൊസൈറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |