തിരുവനന്തപുരം: പാവപ്പെട്ട മുന്നാക്കക്കാർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പത്തുശതമാനം സംവരണം കേരളത്തിൽ ലഭിക്കുന്നില്ലെന്ന് ദേശീയ മുന്നാക്ക സമുദായ ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ പറഞ്ഞു.സമുദായ ഐക്യവേദി സംസ്ഥാന എക്സിക്യുട്ടിവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈസ് ചെയർമാൻ എ.എസി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ ഡോ.മാത്യു കോയിപ്പുറം,എസ്.ആർ.പത്മകുമാർ,ആർച്ചൽ രാമചന്ദ്രൻ നായർ,വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോ.ശ്രീബാല,ജനറൽ സെക്രട്ടറി,ജി. അനിൽ കുമാർ ട്രഷറർ ആറ്റിങ്ങൽ മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |