പന്തളം : മുട്ടാർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം നാളെ നടക്കും. സമ്മേളനത്തിൽ പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി.അനിൽ , കേരള ആംഡ് പൊലീസ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ഷിയാസ്.എസ് , പന്തളം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി.ഡി.പ്രജീഷ്, നഗരസഭ കൗൺസിലർമാരായ സുനിതാ വേണു, രത്നമണി സുരേന്ദ്രൻ , ശ്രീദേവി കെ .വി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഇ.എസ്.നുജുമുദീൻ , വൈ.റഹിം റാവുത്തർ , തോമസ് കുഞ്ഞുകുട്ടി , നിസാ ഷാജി , സുനി സാമുവൽകുട്ടി , ഹസീന റഹ്മത്ത് , ഷീന ഷാലു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |