കിളിമാനൂർ: കിളിമാനൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും പോൾ ബ്ലഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ജീവദ്യുതി എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് പി.ടി.എ പ്രസിഡന്റ് വിനോദ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എ.നൗഫൽ,ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ, പി.ടി.എ എക്സിക്യൂട്ടീവംഗം അനോബ് ആനന്ദ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ട്രീഷ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |