തലനാട്: വിനോദ സഞ്ചാരികളുടെ എണ്ണമേറമ്പോൾ അയ്യമ്പാറയ്ക്ക് വീർപ്പ് മുട്ടുന്നു. അവധി ദിവസങ്ങളിൽ സഞ്ചാരികൾ ഒഴുകിയെത്തുന്ന മലയോര പ്റദേശമായ തലനാട് പഞ്ചായത്തിലെ വലിയ കുന്നായ അയ്യമ്പാറയിൽ അസൗകര്യങ്ങളും കന്നോളമാണ്.
ഇവിടെ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും മഴ നനയാതെ വിശ്റമിക്കുന്നതിനും പ്റാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമൊക്കെയുള്ള സൗകര്യങ്ങളുടെ വലിയ കുറവുണ്ട്.
വിനോദ സഞ്ചാരികൾ ഇതുവഴി വന്നപോകുന്നതല്ലാതെ ഇവിടെ കുറച്ചുസമയമെങ്കിലും തങ്ങാനുള്ള താത്പര്യം കാണിക്കാത്തതും ഈ പരിമിതികൾ കാരണമാണ്.
അതിമനോഹരം അയ്യമ്പാറ
കോട്ടയം ജില്ലയിലെ തലനാട് പഞ്ചായത്ത് 12ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിശാലമായ പാറയോടുകൂടിയ അയ്യമ്പാറ കുന്ന് അതിമനോഹരമായ കാഴ്ചയാണ്. സമുദ്റനിരപ്പിൽ നിന്ന് 2,000 അടി ഉയരത്തിലും 20 ഏക്കറിലധികം വിസ്തൃതിയിലും വ്യാപിച്ചു കിടക്കുന്നു ഈ കുന്ന്. മഹാഭാരതത്തിലെ പാണ്ഡവ സഹോദരൻമാർവനവാസകാലത്ത് ഈ പാറയ്ക്കടുത്താണ് താമസിച്ചിരുന്നതെന്നാണ് ഐതീഹ്യം. 'അഞ്ച് പാറകൾ' എന്നർത്ഥം വരുന്ന 'അഞ്ചുപാറ' എന്നതിൽ നിന്നാണ് 'അയ്യമ്പാറ' എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്റത്തിൽ നിന്നാണ് ഈ പേര് വന്നതെന്ന് വിശ്വാസവുമുണ്ട്. മേൽക്കൂരയായി പ്റവർത്തിക്കുന്ന ഒരു പരന്ന പാറക്കഷണത്തെ പിന്തുണയ്ക്കുന്ന നാല് തൂണുകളും, 15ലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന പാറയുടെ ഒരു വശത്തുള്ള ഒരു ഗുഹയും ഈ ക്ഷേത്റത്തിന്റെ പ്റത്യേകതയാണ്.
അയ്യമ്പാറ കുന്നുകൾ റവന്യു വകുപ്പിന്റെ കൈവശമാണ്. ഇത് പഞ്ചായത്തിന് വിട്ടുകിട്ടിയാൽ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ ക്റമീകരണങ്ങൾ ചെയ്യാൻ ഉറപ്പായും കഴിയും. ഇവിടെ ഒരു ടേക്ക് എ ബ്റേക്ക് പദ്ധതി നടപ്പാക്കാൻ 30 ലക്ഷം രൂപ വർഷങ്ങൾക്ക് മന്നേതന്നെ പഞ്ചായത്ത് നീക്കി വച്ചിട്ടുണ്ട്.
സോളി ഷാജി, തലനാട് ഗ്റാമപഞ്ചായത്ത് വൈസ് പ്റസിഡന്റ്
അയ്യമ്പാറയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തലത്തിൽ ശ്റമങ്ങളുണ്ടാകണം. ഇതിനായി മാണി സി. കാപ്പൻ എം.എൽ.എ മുഖാന്തിരം നിവേദനം നല്കിയിട്ടുണ്ട്.വിനോദ് തലനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |