ഇരിട്ടി: നാലു ദിവസമായി ഇരിട്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇരിട്ടി ഫെസ്റ്റ് 2025 ഇന്ന് സമാപിക്കും. ഇരിട്ടി ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ നടന്ന നഗരസഭയിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം ആരവം ഇരിട്ടി ഡിവൈ.എസ്.പി. പി.കെ. ധനഞ്ജയ ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് പി.പി നിഷ, കൗൺസിലർമാരായ കെ. മുരളീധരൻ, ടി.വി ശ്രീജ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ പദ്ധതി വിശദീകരിച്ചു. ഷർമ്യ നന്ദി പറഞ്ഞു. 35 അങ്കണവാടികളിലെയും കുരുന്നുകളുടെ കലാപരിപാടികൾ അരങ്ങേറി. ഇന്നു രാവിലെ 10 മുതൽ ഭിന്നശേഷി കലാമേളയും, വയോജന കലാമേളയും നടക്കും. ഫെസ്റ്റിന് സമാപനം കുറിച്ച് നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6ന് സംഗീത സന്ധ്യ
ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |