മാന്നാർ: ചെന്നിത്തല വാഴക്കൂട്ടംകടവ് സന്തോഷ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള 40-ാമത് സന്തോഷ് ട്രോഫി ജലോത്സവ ത്തിൽ വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ സോജി മേൽപ്പാടം ക്യാപ്റ്റനായ വെട്ടത്തേരി ബോട്ട് ക്ലബ് ചെന്നിത്തലയുടെ അമ്പലക്കടവൻ ഹാട്രിക്ക് വിജയം നേടി. അശ്വിന്ത് ക്യാപ്റ്റനായ ചെന്നിത്തല വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ജയ് ഷോട്ട് രണ്ടാംസ്ഥാനവും കായൽപുറം സെന്റ് ജോസഫ് ബോട്ട് ക്ലബ്ബിന്റെ ആശാപുളിക്കളം മൂന്നാംസ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് ഒന്നാം സ്ഥാനം പി.ജി കരിപ്പുഴയും രണ്ടാം സ്ഥാനം പുന്നത്ര പുരയ്ക്കലും കരസ്ഥമാക്കി. സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജലമേള കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എസ്സേ.തുലക്ഷ്മി അധ്യക്ഷയായി. വിജയികൾക്ക് കായംകുളം ഡി.വൈ.എസ്പി ബിനുകുമാർ സമ്മാനം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ ഫിലേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജി ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ താരാനാഥ്, ബിജു പ്രാവോലിൽ, തോമസ് കുട്ടി കടവിൽ, വിനീത് വിജയൻ, ജിനു ജോർജ്, ബി സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |