മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ തിരുവോണ നാളിൽ രണ്ട് വീടുകളിൽ നിന്നായി സ്വർണാഭരണങ്ങളും
സ്‌കൂട്ടറും കവർന്നു. മറ്റൊരു വീട്ടിലെ ബൈക്കിന്റെ ലോക്ക് തകർത്തെങ്കിലും കൊണ്ടുപോകാനാവാതെ മോഷ്ടാവ് ഉപേക്ഷിച്ചു. പായിപ്ര പഞ്ചായത്ത് 11-ാം വാർഡിൽ കാഞ്ഞിരക്കാട്ട് ജമാലിന്റെ വീട്ടിൽ നിന്നാണ് മൂന്ന് മോതിരവും രണ്ട് വളയും 3000 രൂപയും കവർന്നത്. പറപ്പിള്ളിൽ ബാലകൃഷ്ണന്റെ വീട്ടിൽ നിന്ന് സ്കൂട്ടറും മോഷ്ടിച്ചു. നിരപ്പ് ലൊറേറ്റൊ ആശ്രമം റോഡിൽ ഉള്ളാർകുടി സെയ്ത് മുഹമ്മദിന്റെ ബൈക്കിന്റെ ലോക്കാണ് തകർത്തത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തി. വെള്ളിയാഴ്ച രാത്രി മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൃശൂർ രജിസ്ട്രേഷന്‍ ബൈക്കാണിത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് മോഷ്ടാവ് സ്‌കൂട്ടറുമായി കടന്നു കളഞ്ഞത്. മാസ്‌കും തൊപ്പിയും ധരിച്ച് ബാഗ് തൂക്കി പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് സി.സി ടി.വിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |