കുറ്റ്യാടി: ഊരത്ത് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയും കെ.എസ്.യു മേഖല കമ്മിറ്റിയും സംയുക്തമായി പ്രവർത്തക കൂട്ടായ്മ നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. സി.എച്ച് മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ.എം അസ്ഹർ, അലി ബാപ്പറ്റ,രാഹുൽ ചാലിൽ, രവി നമ്പ്യാലത്ത്, കെ.വി ഇബ്രാഹിം, എ.ടി ഗീത, സറീന പുറ്റങ്കി, സുമയ്യ വരാപ്പറമ്പത്ത്, മുഹമ്മദ് കോളോത്ത്, എ.കെ ഷാജു, എ.കെ വിജീഷ്, കെ.കെ റബാഹ്, എൻ.കെ ദാസൻ, കെ ഷാജു, മൊയ്തു കടയമ്പത്ത് ചാലിൽ, അമ്മദ് വരാപ്പറമ്പത്ത്, ഒ.ടി രവീന്ദ്രൻ, ഹമീദ് ബാപ്പറ്റ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |