കോട്ടയം : സാംസ്കാരിക ടൂറിസത്തിന്റെ സാദ്ധ്യതകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാംസ്‌കാരിക വിനിമയ പരിപാടി കോട്ടയത്ത് നടന്നു. ആഘോഷിക്കാനെത്തിയ സംഘത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ് കുമാർ സ്വീകരിച്ചു. യു.കെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ് ലൻഡ്, വിയറ്റ്നാം, തായ് വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്.
വിവിധ ഹോംസ്റ്റേകളിൽ എത്തിയ സംഘം പൂക്കളവും ഓണസദ്യയും തയ്യാറാക്കി. തദ്ദേശവാസികൾക്കും ജനപ്രതിനികൾക്കുമൊപ്പമുള്ള ഓണ സദ്യ, പ്രാദേശിക ക്ലബുകൾക്കൊപ്പമുള്ള തിരുവോണ ഘോഷയാത്ര, ഓണമത്സരങ്ങളുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |