വടക്കഞ്ചേരി: വണ്ടാഴിയിൽ പണിതീരാത്ത പഞ്ചായത്ത് വക കല്യാണ മണ്ഡപത്തിനു മുന്നിൽ റീത്തുവച്ച് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രമോദ് തണ്ടലോട്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.അജിത്ത്, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റ് കെ.പി.കൃഷ്ണൻ, സാംസ്‌കാരിക സാഹിതി ജില്ലാ സെക്രട്ടറി എസ്.ബിബിൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എസ്.സുനിൽകുമാർ, എസ്.ശരത്, ഡി.വിഷ്ണു, ദിനകരൻ, ആർ.സജീഷ്, ആർ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |