തൃശൂർ: സി.ആർ.പി.എഫ് അംഗങ്ങളുടെ സംഘടനയായ തൃശ്ശിവപേരൂർ സി.ആർ.പി.എഫ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷവും കുടുംബ സംഗമവും വാർഷിക പൊതുയോഗവും കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സൊസൈറ്റി വൈസ് പ്രസിഡന്റ് ഒ.എൻ.രാജേഷ് അദ്ധ്യക്ഷനായി. പ്രോഗ്രാം കൺവീനർ റെസ്റ്റിൻ സേവ്യർ, സൊസൈറ്റി സെക്രട്ടറി ടി.എ.സുജിത് എന്നിവർ സംസാരിച്ചു. സൊസൈറ്റിയുടെ ഈ വർഷത്തെ ചാരിറ്റബിൾ ഫണ്ട് അർഹരായവർക്ക് അടുത്ത ദിവസം കളക്ടർ ഓഫീസിൽ വച്ച് കൈമാറും. സർവീസിൽ നിന്ന് വിരമിച്ചവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിജയം നേടിയവരെയും ആദരിച്ചു. വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |