തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഐ.ജി ഓഫീസിന് മുമ്പിൽ പ്രതീകാത്മകമായി കൊലച്ചോറ് വിളമ്പി സമരം നടത്തി. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയും കാക്കിയും ധരിച്ചാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി. പ്രമോദ്, അഡ്വ.സുഷിൽ ഗോപാൽ, ശോഭ സുബിൻ, സംസ്ഥാന സെക്രട്ടറി ഷെറിൻ ധർമ്മടം, ജോഫിൻ ജോസ്, ബിനോയ് ലാൽ, ഫൈസൽ ഇബ്രാഹിം, മഹേഷ് കാർത്തികേയൻ,ഗോകുൽ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |