തിരുവനന്തപുരം: സാധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി,തൂശ നിലയിൽ കഞ്ഞി വിളമ്പി പ്രതിഷേധിച്ചു.തിരുവോണ ദിവസം കച്ചേരി ജംഗ്ഷനിൽ നടന്നസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എ.അർജുനൻ അദ്ധ്യക്ഷനായി.നേതാക്കളായ അഡ്വ.എം.അൽത്താഫ്,അഡ്വ.എം.മുനീർ,വട്ടപ്പാറ ചന്ദ്രൻ,നെട്ടറച്ചിറ ജയൻ,അഡ്വ.തേക്കട അനിൽ,അഡ്വ.വെമ്പായം അനിൽ,അഡ്വ.അരുൺകുമാർ,അഡ്വ.മനോജ്,അഡ്വ.ഫാത്തിമ,പുങ്കുമൂട് അജി,അഡ്വ.മഹേഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |