തൃശൂർ: സി.പി.എം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യച്ചൂരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ 12 ന് 200 ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ വൈകിട്ട് 6 ന് പൊതു കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങൾ ചേരും. സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാകമ്മിറ്റി അംഗങ്ങളും സംസാരിക്കും. 4 മണിക്ക് എല്ലാ ലോക്കൽ
കമ്മിറ്റികളും പാർട്ടി അംഗങ്ങൾക്കും അനുഭാവി ഗ്രൂപ്പ് അംഗങ്ങൾക്കുമായി പഠന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |