കൊല്ലം: നാല് ദിവസങ്ങളിലായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്നുവരുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്‌റ്റെയിനബിൾ ആൻഡ് റെസിലിയന്റ് ഫ്യൂച്ചേഴ്‌സിന് പരിസമാപ്തിയായി. സമാപന ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി.വെങ്കട്ട് രങ്കൻ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (എൻ.ഡി.എം.എ) ഫൗണ്ടർ മെമ്പർ പ്രൊഫ.എൻ.വിനോദ് ചന്ദ്ര മേനോൻ മുഖ്യാതിഥിയായി. പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, അമൃതപുരി ക്യാമ്പസ് ഡയറക്ടർ ബ്രഹ്മചാരി ദേവീദാസ ചൈതന്യ, പി.ജി പ്രോഗ്രാംസ് ഡീൻ ഡോ.കൃഷ്ണശ്രീ അച്യുതൻ, എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ.എസ് .എൻ.ജ്യോതി, അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയിനബിൾ ഫ്യൂച്ചേഴ്‌സ് പ്രിൻസിപ്പൽ ഡോ.എം.രവിശങ്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |