കൊല്ലം: സി.പി.ഐ സംസ്ഥാന സമ്മേളന നഗരിയിൽ പതാക ഉയർത്താനുള്ള കൊടിമരവുമായുള്ള ജാഥ ശൂരനാട് രക്തസാക്ഷികളുടെ മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു. ജാഥാക്യാപ്ടൻ കെ.വി.വസന്തകുമാർ, വൈസ് ക്യാപ്ടൻ എ.അഥിൻ, ഡയറക്ടർ പി.കെ.മൂർത്തി, അംഗങ്ങളായ അഡ്വ. സജിലാൽ, സി.കെ.ആശ എം.എൽ.എ, സംഘാടക സമിതി കൺവീനർ ആർ.എസ്.അനിൽ, ചെയർമാൻ കെ ശിവശങ്കരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കൊടിമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ജാഥാ ക്യാപ്ടനായ കെ.വി.വസന്തകുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ കെ. ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 9ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജാഥ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |