കൊച്ചി: മിസ്റ്റർ ഇന്ത്യാ സുപ്രാനാഷണൽ കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശി ഏബൽ ബിജു. കേരളത്തെ പ്രതിനിധീകരിച്ച് ടൈറ്റിൽ നേടുന്ന ആദ്യ മലയാളിയാണ്. സംഗീത ബിജ്‌ലാനി, അദിതി ഗോവിത്രിക്കർ, കെൻ ഘോഷ്, റോക്കി സ്റ്റാർ, ജതിൻ കമ്പാനി, വരോയിൻ മർവ എന്നിവരടങ്ങുന്ന വിദഗ്ദ്ധ ജഡ്ജിമാരുടെ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. കുട്ടിക്കാനം മരിയൻ കോളേജിൽ നിന്ന് ബിരുദം നേടിയ ഏബൽ ഫെഡറൽ ബാങ്കിൽ അസോസിയേറ്റായി ജോലി ചെയ്യുകയാണ്. ജോലിക്കൊപ്പം മോഡലിംഗും ഒന്നിച്ചു കൊണ്ടുപോയ 24കാരൻ ആദ്യ ശ്രമത്തിൽ തന്നെ കിരീടം നേടാൻ സാധിച്ചതിന്റെ ത്രില്ലിലാണ് വിജയത്തോടെ പോളണ്ടിൽ നടക്കാനിരിക്കുന്ന മിസ്റ്റർ സുപ്രാനാഷണൽ 2026 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |