അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി അമ്പലപ്പുഴ പൊലീസ്. കൊല്ലപ്പെട്ട സ്ത്രീയുടെ വാച്ചും കൊലപാതക സമയത്ത് രണ്ടാം പ്രതി അനീഷ ധരിച്ചിരുന്ന വസ്ത്രങ്ങളും വീട് കുത്തിത്തുറക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി സൈനുലാബ്ദീൻ, ഭാര്യ അനീഷ എന്നിവരുമായി മൈനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ച വീട്ടിലും അന്വേഷണ സംഘം തെളിവെടുത്തു. ഇരുവരുടേയും കസ്റ്റഡികാലാവധി തീരുന്നതിനാൽ ഇന്ന് ഉച്ചയോടെ തിരികെ ജയിലിൽ എത്തിക്കും. അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് പൂർത്തിയായതായും മുഴുവൻ തെളിവുകളും ശേഖരിച്ചു കഴിഞ്ഞതായും സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |