കൊട്ടാരക്കര: നാടെങ്ങും കർഷകരെ ആദരിക്കുമ്പോൾ നെൽകർഷകരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കർഷക ദിനത്തിൽ ഓണം ഉപേക്ഷിക്കാനും ഉണ്ണാവൃതം നടത്താനും തീരുമാനിച്ചു. കൊല്ലത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കരീപ്ര ഗ്രാമ പഞ്ചായത്തിലെ തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിലെ എഴുപതോളം ഏക്കർ പാടത്ത് നെൽകൃഷി നടത്തുന്ന കർഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നെൽകൃഷിക്ക് വലിയ താൽപ്പര്യം കാണിക്കാത്ത സാഹചര്യത്തിലും പാടശേഖര സമിതി രൂപീകരിച്ച് കർഷകരുടെ കൂട്ടായ്മയാണ് നെൽകൃഷി ചെയ്യുന്നത്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പണം കടമെടുത്ത് നെൽകൃഷി നടത്തിയാൽ നെല്ല് സപ്ളൈകോയാണ് വാങ്ങുന്നത്. മൂന്ന് മാസമായിട്ടും കർഷകർക്ക് പണം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓണം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |