കോട്ടയം: കോട്ടയം നഗരസഭയുടെയും കൃഷിഭവന്റെയും പാടശേഖര സമിതികളുടെയും സർവീസ് സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ വയസ്‌ക്കരകുന്ന് പകൽവീട് ഓഡിറ്റോറിയത്തിൽ കാർഷികദിനാചരണവും കർഷകരെ ആദരിക്കലും നടക്കും. രാവിലെ 11 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. വി.ജെ കവിത പദ്ധതി വിശദീകരണം നടത്തും. കെ.വി ഷാജി ക്ലാസ് നയിക്കും. എം.എച്ച് സൽമ്മ സ്വാഗതവും, വി.എസ് ഷൈനി നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |