കോട്ടയം: കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ പിഴ അടക്കാൻ സാധിക്കാത്തതും കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെ എല്ലാ ചെല്ലാനുകളും പിഴയടച്ച് തുടർ നടപടികളിൽ നിന്നും ഒഴിവാക്കാൻ പൊതുജനങ്ങൾക്കായി ജില്ലാ പൊലീസും, മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു . 14ന് കോട്ടയം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് (കോടിമത)ൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അദാലത്ത് നടക്കും. സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ നേരിട്ടെത്തി പിഴ അടയ്ക്കാം. ഫോൺ: 0481 2564028, 9497961676.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |