ബാലുശ്ശേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ശിവപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ കൺവെൻഷനും പുസ്തക പ്രകാശനവും എസ്.എം. എം .എ .യു .പി സ്കൂളിൽ നടന്നു. സി. പി. ഉണ്ണിനാണു രചിച്ച കഥാസമാഹാരം" സ്മൃതി ശലഭങ്ങൾ " കഥാകൃത്ത് വി. പി. ഏലിയാസ് പ്രകാശനം ചെയ്തു. വി.പി. ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു. പി.പി. ബാലൻ, പി. സുധാകരൻ, സുകുമാരൻ, വസന്ത ആന്തേരി മീത്തൽ പ്രസംഗിച്ചു. സുഷമ എൻ.വി. സ്വാഗതവും മങ്കയം രാഘവൻ നന്ദിയും പറഞ്ഞു. "സ്ത്രീകളും സാമൂഹ്യപ്രശ്നങ്ങളും" എന്ന വിഷയത്തിൽ ചർച്ചയും നടന്നു. വസന്ത ആന്തേരി മീത്തൽ വിഷയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |