കോട്ടക്കൽ: ആട്ടീരി എ.എം.യു.പി സ്‌കൂളിൽ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്താനിരിക്കുന്ന 79 ഇന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് തുടക്കമായി. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ദേശീയ പതാകയ്ക്ക് നിറം പകരാം പരിപാടിയിലുടെയിരുന്നു തുടക്കം . മെഗാ ക്വിസ് മത്സരം, ഫ്ളാഷ് മോബ്, എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ 'ടോക്ക് വിത്ത് ഗാന്ധി', ഡിജിറ്റൽ പത്രത്തിന്റെ പ്രകാശനം, ദൃശ്യാവിഷ്‌കാര മത്സരങ്ങൾ, കുട്ടികൾ തയ്യാറാക്കുന്ന പതിപ്പുകളുടെ പ്രകാശനം, ചിത്ര രചന, കാർട്ടൂൺ രചന മത്സരങ്ങൾ, ഡോക്യുമെന്റെറി പ്രദർശനം തുടങ്ങിയ പരിപാടികൾ 15 വരെയായി നടക്കും. ലഹരിക്കെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിമിന്റെ ആദ്യ പ്രദർശനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |