പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനും അപകടങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബസപകടങ്ങളിൽ മരിച്ചവരുടെ ചിത്രങ്ങൾ ഉയർത്തി പേരാമ്പ്ര ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഡി.സി.സി സെക്രട്ടറി പി .കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. സായൂജ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, അഖിൽ ഹരികൃഷ്ണൻ, എസ് അഭിമന്യു, ആദിൽ മുണ്ടിയത്ത്, മോഹൻദാസ് ഓണിയിൽ, റഷീദ് പുറ്റംപൊയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |