തൃശൂർ: എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെ പരിശീലന പരിപാടി കേരള ശാസ്ത്ര സർവകലാശാലയിൽ പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ അദ്ധ്യക്ഷനായി. പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ, എൻ.എസ്.എസ് റീജ്യണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ, സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ. അൻസർ, യൂത്ത് ഓഫീസർ പീയുഷ് തുടങ്ങിയവർ സംസാരിച്ചു. ബ്രഹ്മനായകം മഹാദേവൻ, ഡോ. വി.എം. ഇക്ബാൽ, ഡോ. വി. ജുനൈസ്, ഡോ. മനോ രാകേഷ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |