കൊല്ലം: തൃക്കടവൂർ കൊച്ചു കോട്ടയത്ത് കടവ്- കുരീപ്പുഴ പാണ്ടോന്നിൽ കടവ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ കൊല്ലം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കടത്ത് സർവ്വീസിന് തുടക്കം കുറിച്ചു. പാണ്ടോന്നിൽ കടവിൽ നടന്ന ചടങ്ങിൽ മേയർ ഹണി ബെഞ്ചമിൻ കൊച്ചു കോട്ടയത്ത് കടവിലേക്കുള്ള സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ എസ്. സവിതാദേവി, ഗിരിജാ തുളസി, ടെൽസാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.കടത്തുവള്ളത്തിലെ യാത്ര സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |