പഴുവിൽ: വിവാഹച്ചടങ്ങ് കഴിഞ്ഞ് നേരെ പോളിംഗ് ബൂത്തിലേക്ക്. പഴുവിൽ തൈവളപ്പിൽ പരേതനായ ടി.കെ. സൂര്യപ്രമുഖന്റെയും ശോഭയുടെയും മകൻ ധനിക്കാണ് വിവാഹശേഷം ചാഴൂർ പഞ്ചായത്തിൽ 85-ാം നമ്പർ ബൂത്തിൽ വധുവിനൊപ്പം വോട്ട് ചെയ്യാനെത്തിയത്. ചാലക്കുടി സ്വദേശി ചക്കനാലി ജോഷിയുടെയും ബിജുവിന്റെയും മകൾ മാളവികയുമായിട്ടായിരുന്നു ധനിക്കിന്റെ വിവാഹം. വോട്ടെടുപ്പ് ദിവസം രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങ് കഴിഞ്ഞയുടൻ വോട്ട് ചെയ്യാനായി പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |