
ന്യൂയോർക്ക്: യാത്രാ മദ്ധ്യേ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു. ഞായറാഴ്ച യു.എസിലെ മയാമിയിൽ നിന്ന് ചിലിയിലെ സാന്റിയാഗോയിലേക്ക് പറന്ന ലതാം എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ക്യാപ്‌ടൻ ഇവാൻ ആൻഡോറാണ് (56) മരിച്ചത്. വിമാനം 271 യാത്രക്കാരുമായി പുറപ്പെട്ട് മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഇദ്ദേഹത്തിന് അസ്വസ്ഥതകൾ നേരിട്ടത്. ജീവനക്കാരും യാത്രക്കാരായ ചില ഡോക്ടർമാരും അടിയന്തര ചികിത്സ നൽകിയെങ്കിലും വിഫലമായി.
സഹപൈലറ്റ് വിമാനം പാനമ സിറ്റിയിലെ ടോക്യുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഉടൻ മെഡിക്കൽ സംഘമെത്തിയെങ്കിലും ഇവാൻ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദഗ്ദ്ധ പൈലറ്റായിരുന്നു ഇവാൻ. ചൊവ്വാഴ്ചയാണ് വിമാനം ചിലിയിലേക്കുള്ള യാത്ര തുടർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |