SignIn
Kerala Kaumudi Online
Tuesday, 05 May 2026 1.09 AM IST

നാലുവയസുകാരിയോട് ധരിച്ചിരിക്കുന്ന വസ്‌ത്രം ഏതെന്ന് ചോദിച്ചു; ആമസോൺ അലക്‌സയ്‌ക്കെതിരെ ആരോപണവുമായി യുവതി

Increase Font Size Decrease Font Size Print Page
alexa

വാഷിംഗ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർ‌ത്തിക്കുന്ന വോയിസ് അസിസ്റ്റന്റ് ഉപകരണമായ അലക്‌സയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. തന്റെ മകളായ നാലുവയസുകാരി സ്റ്റെല്ലയോട് എന്താണ് ധരിച്ചതെന്നും ധരിച്ച വസ്‌ത്രം കാണിച്ചുതരാമോയെന്നും അലക്‌സ ചോദിച്ചതായി യുഎസിൽ നിന്നുള്ള ക്രിസ്റ്റി ഹോസ്റ്റർമാൻ പറയുന്നു. ഇത്തരം വെർച്വൽ അസിസ്റ്റന്റ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രതവേണമെന്നും അവർ കൂട്ടിച്ചേർത്തു.

'നിങ്ങളുടെ കുട്ടി അലക്‌സയുമായി സംസാരിക്കുമ്പോൾ ദയവായി വളരെയധികം ശ്രദ്ധിക്കണം. മധുരക്കിഴങ്ങ് പാചകം ചെയ്യുന്നതിൽ സഹായിക്കാനാണ് ഞാൻ അലക്‌സ ഓൺ ചെയ്‌തത്. അപ്പോൾ സ്റ്റെല്ല വന്ന് അവൾക്കൊരു കഥ പറഞ്ഞുതരാൻ അലക്‌സയോട് ആവശ്യപ്പെട്ടു. കഥ പറഞ്ഞുകഴിഞ്ഞപ്പോൾ സ്റ്റെല്ല ചോദിച്ചു, ഇനി ഞാനൊരു കഥ പറയട്ടെയെന്ന്. യെസ് എന്ന് മറുപടി കിട്ടിയതോടെ അവൾ കഥ പറഞ്ഞുതുടങ്ങി. അതിനിടയിൽ പെട്ടെന്ന് അലക്‌സ ഇടപെട്ടു. എന്താണ് ധരിച്ചിരിക്കുന്നതെന്നാണ് അലക്‌സ അവളോട് ചോദിച്ചത്. അവൾ ധരിച്ചിരിക്കുന്ന പാന്റ് കാണിച്ച് തരാമോയെന്നും പിന്നാലെ ചോദിച്ചു. ഉടൻ ഞാൻ രൂക്ഷമായി അലക്‌സയെ ചോദ്യം ചെയ്‌തു. തനിക്കൊരു തെറ്റ് പറ്റിയതാണെന്നും തനിക്ക് കാണാനുള്ള കഴിവില്ലെന്നും അതെന്നോട് പറഞ്ഞു. പക്ഷേ, ഞാനത് വിശ്വസിച്ചിട്ടില്ല. ഇനി ഞങ്ങളുടെ വീട്ടിൽ അലക്‌സ ഉപയോഗിക്കില്ല'- ക്രിസ്റ്റി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്രിസ്റ്റി ഇക്കാര്യങ്ങൾ പങ്കുവച്ചത്. തെളിവിനായി ചില ചിത്രങ്ങളും അവർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. അന്താരാഷ്‌ട്രമാദ്ധ്യമങ്ങളുൾപ്പടെ വിഷയം വലിയ രീതിയിൽ ചർച്ചയാക്കിയിട്ടുണ്ട്. നിരവധിപേർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, ALEXANDRIA, ALLEGATION, TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.