SignIn
Kerala Kaumudi Online
Tuesday, 05 May 2026 10.31 PM IST

മട്ടണും പിസയും കട്ട്; ഐപിഎല്ലിലെ രാജസ്ഥാന്റെ കുട്ടിത്താരത്തെ സജ്ജമാക്കിയത് പ്രത്യേക ഡയറ്റോടെ

Increase Font Size Decrease Font Size Print Page
vaibhav-suryavanshi

ഐപിഎല്ലിലെ പുതിയ താരോദയമായി ലോകം മുഴുവൻ ശ്രദ്ധനേടുകയാണ് പതിനാലുകാരനായ വൈഭവ് സൂര്യവംശി. ​ഐപിഎ​ല്ലി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ താരമായി​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സി​ന്റെ​ ​വൈ​ഭ​വ് ​സൂ​ര്യ​വം​ശി ചരിത്രം കുറിച്ചത് ഇന്നലെയായിരുന്നു. ഇം​പാ​ക്ട്‌​ പ്ലെ​യ​റാ​യി​ ​യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളി​നൊ​പ്പം​ ​ഇ​ന്ന​ലെ​ ലക്‌നൗവിനെതിരെ ​രാ​ജ​സ്ഥാ​ന്റെ​ ​ഇ​ന്നിം​ഗ്‌​‌​സ് ​ഓ​പ്പ​ൺ​ ​ചെ​യ്യാ​നെ​ത്തു​മ്പോ​ൾ​ 14​ ​വ​യ​സും​ 23​ ​ദി​വ​സ​വും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​സൂ​ര്യ​വം​ശി​യു​ടെ​ ​പ്രാ​യം.​ ​

പ​രി​ക്കി​നെ​ ​തു​ട​ർ​‌​ന്ന് ​ടീ​മി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണ് ​പ​ക​രക്കാരനായാണ് സൂ​ര്യ​വം​ശി ഓപ്പണറായത്. ഐപിഎ​ല്ലി​ൽ​ ​ഇ​തു​വ​രെ​ ​ക​ളി​ച്ച​വ​രി​ൽ​ ​ഐപിഎ​ൽ ​ആ​ദ്യ​ ​സീ​സ​ണി​ന് ​ശേ​ഷം​ ​ജ​നി​ച്ച​ ​ഒ​രേ​യൊ​രു​ ​താ​രം​ ​കൂ​ടി​യാ​ണ് ​സൂ​ര്യ​വം​ശി.​ 2011​ലാ​ണ് ​ബി​ഹാ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​സൂ​ര്യ​വം​ശി​യു​ടെ​ ​ജ​ന​നം.​ ​ഇക്ക​ഴി​ഞ്ഞ​ ​ഐപിഎ​ൽ​ ​മെ​ഗാ​ലേ​ല​ത്തി​ൽ​ 1.1​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​വൈ​ഭ​വി​നെ​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.

'ഐപിഎൽ തയ്യാറെടുപ്പിനായി അതികഠിനമായ ഡയറ്റ് ആയിരുന്നു സൂര്യവംശിക്ക് നി‌ർദേശിച്ചിരുന്നത്. ഭക്ഷണക്രമത്തിൽ നിന്ന് മട്ടണും പിസയും പൂ‌ർണമായി ഒഴിവാക്കി. കൊച്ചുകുട്ടിയായതിനാൽ അവന് ചിക്കനും മട്ടണും പിസയുമൊക്ക ഏറെ ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അവൻ ഇത്തരം ആഹാരങ്ങൾ കഴിക്കാറില്ല'- സൂര്യവംശിയുടെ കോച്ച് ആയ മനീഷ് ഓജ പറഞ്ഞു.

വൈഭവ് സൂര്യവംശി ഭയമില്ലാത്ത ബാറ്ററാണെന്ന് മനീഷ് പറഞ്ഞു. 'അവൻ ഒരുപാട് ദൂരം മുന്നോട്ട് പോകും. അവൻ ഇന്നിംഗ്‌സ് തുടങ്ങിയ രീതിവച്ച് അത് പറയാൻ സാധിക്കും. അവൻ ബ്രയാൻ ലാറയുടെ വലിയ ആരാധകനാണെന്ന് പറയാറുണ്ട്. അവൻ ലാറയും യുവ്‌രാജ് സിംഗും കൂടിച്ചേർന്ന കളിക്കാരനാണ്. യുവ്‌‌രാജിന്റെ ആക്രമണരീതിയാണ് അവനുള്ളത്'- കോച്ച് കൂട്ടിച്ചേർത്തു.

TAGS: NEWS 360, SPORTS, VAIBHAV SURYAVANSHI, IPL, RAJASTHAN ROYALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.