SignIn
Kerala Kaumudi Online
Tuesday, 05 May 2026 3.58 AM IST

കേരളത്തിലെ നാല് മണ്ഡലങ്ങളും ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്, രാധികാ ശരത് കുമാർ വിജയകാന്തിന്റെ മകനെതിരെ വിരുതുനഗറിൽ

Increase Font Size Decrease Font Size Print Page
radhika-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ നാലാം ഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും സ്ഥാനാർത്ഥികളുടെ പേരുകളാണ് പുറത്തുവന്ന പട്ടികയിലുളളത്. കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പട്ടികയിലില്ല. കൊല്ലം,ഇടുക്കി,ആലത്തൂർ, വയനാട് തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ പേരുകളാണ് ഇനി പ്രഖ്യാപിക്കാനുളളത്.

അതേസമയം, തമിഴ് നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധികാ ശരത് കുമാർ വിരുതുനഗറിൽ മത്സരിക്കും. ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാധികയെ കൂടാതെ തമിഴ്നാട്ടിലെ 14 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായ എ നമശിവായമാണ് പുതുച്ചേരിയിലെ ബിജെപി സ്ഥാനാർത്ഥി. 2021ലാണ് നമശിവായം ബിജെപിയിൽ ചേർന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, ELECTION, LIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.