SignIn
Kerala Kaumudi Online
Wednesday, 06 May 2026 3.19 AM IST

ട്രെയിനില്‍ പാകം ചെയ്ത ഭക്ഷണം ലഭിക്കില്ല? മുന്‍കൂട്ടി പണമടച്ചത് ലക്ഷക്കണക്കിന് യാത്രക്കാര്‍

Increase Font Size Decrease Font Size Print Page
irctc

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്രാവേളയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് തടസ്സപ്പെടാന്‍ സാദ്ധ്യത. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും തുടര്‍ന്നുണ്ടായ എല്‍പിജി ക്ഷാമവുമാണ് ഐആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ആലോചനയ്ക്ക് കാരണമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാനും റെയില്‍വേ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐആര്‍സിടിസിയുടെ ബേസ് കിച്ചണുകളെ പാചകവാതക പ്രതിസന്ധി ബാധിച്ചുവെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. നേരത്തെ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ പാന്റ്‌റി കാറുകളില്‍ എത്തിച്ച് വിതരണം ചെയ്യുകയാണ് പതിവ്. അവശ്യഘട്ടങ്ങളില്‍ ഹീറ്റിംഗ് പ്രോസസും ഇതിനുള്ളില്‍ നടത്താറുണ്ട്. എല്‍പിജി വിതരണത്തിലെ തടസം ദീര്‍ഘദൂര ട്രെയിനുകള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനെയും വിതരണം ചെയ്യുന്നതിനേയും ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഐ.ആര്‍.സി.ടി.സി അതിന്റെ ബേസ് കിച്ചണുകളുടെയും കാറ്ററിങ് സംവിധാനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളം പ്രതിദിനം 17 ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ക്ഷാമം തുടരുകയാണെങ്കില്‍ കാറ്ററിങ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യത ഉള്‍പ്പെടെയുള്ള ചില നടപടികള്‍ ഇതിനകം റെയില്‍വേ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN, IRCTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.