SignIn
Kerala Kaumudi Online
Sunday, 10 May 2026 11.21 PM IST

ഈ വെള്ളരിക്കയാണല്ലോ നമ്മൾ ദിവസേന കഴിക്കുന്നത്; കണ്ടാൽ ഇനി വാങ്ങാൻ തോന്നില്ല

Increase Font Size Decrease Font Size Print Page
cucumber

പാട്‌ന: നമ്മുടെ അടുക്കളകളിൽ ഒഴിവാക്കാനാകാത്ത പച്ചക്കറി ഇനമാണ് വെള്ളരിക്ക. സാലഡ് ഉണ്ടാക്കി കഴിക്കുന്നവരും വെള്ളരിക്ക വെറുതെ മുറിച്ച് കഴിക്കുന്നവരുമുണ്ട്. സലാഡ് വെള്ളരി, കണി വെള്ളരി എന്നിങ്ങനെ രണ്ടിനം വിപണിയിൽ ലഭ്യമാണ്. ഇതിനിടെ വാടിക്കരിഞ്ഞ വെള്ളരിക്ക ഫ്രഷായി തോന്നിക്കാൻ പച്ചനിറത്തിലുള്ള ദ്രാവകത്തിൽ മുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. ബിഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു സ്ത്രീയാണ് വെള്ളരിക്ക കൃത്രിമ നിറത്തിൽ മുക്കിയെടുക്കുന്നത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് സമാന തട്ടിപ്പ് നടത്തിയിരുന്ന ഒൻപത് സ്ത്രീകൾ കൂടി പിടിയിലായി. മധുര പലഹാരങ്ങളിൽ ചേർക്കുന്ന ഫുഡ് കളറാണ് വെള്ളരിക്കയിൽ ചേർത്തതെന്നാണ് ഇവർ പറയുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, CUCUMBER, ARTIFICIAL COLORING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360