SignIn
Kerala Kaumudi Online
Monday, 04 May 2026 11.15 PM IST

വിവാഹിതനായ യുവാവുമായി ഓൺലെെൻ പ്രണയം; ബംഗ്ലാദേശ് യുവതി രാജസ്ഥാനിലെത്തി

Increase Font Size Decrease Font Size Print Page
social-media

ജയ്പൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തി ബംഗ്ലാദേശ് യുവതി. ഹണി എന്ന് അറിയപ്പെടുന്ന ഉമ ഹബീബയാണ് ഇന്ത്യയിൽ എത്തിയത്. സെപ്തംബർ മൂന്നിന് ഇവർ ടൂറിസ്റ്റ് വിസയിൽ കൊൽക്കത്ത വഴി ന്യൂഡൽഹിയിലും അവിടെ നിന്ന് രാജസ്ഥാനിലെ അനുപ്ഗഡിലും എത്തുകയായിരുന്നു.

റോഷൻ എന്ന രാജസ്ഥാനിൻ സ്വദേശിയെയാണ് യുവതി സോഷ്യൽ മീഡിയ വഴി പ്രണയിച്ചത്. 2021ൽ വിവാഹിതനായ റോഷന് ഏഴുമാസം പ്രായമുള്ള ഒരു മകനുണ്ട്. റോഷനാണ് യുവതിയെ ഇന്ത്യയിലെത്താൻ സഹായിച്ചതെന്നാണ് വിവരം. സെപ്തംബർ മൂന്നിന് ഇയാളുടെ ഭാര്യ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ സിർലനയിലേയ്ക്ക് പോയശേഷമാണ് ഹണിയെ വീട്ടിൽ കൊണ്ടുവന്നത്. റോഷനാണ് യുവതിയെ ബിക്കാനീറിൽ നിന്ന് അനുപഗ്ഡിയിലെത്തിച്ചത്.

ഹണി ഹിന്ദി സംസാരിക്കുമെന്നും പഞ്ചാബി അറിയില്ലെന്നും റോഷന്റെ അമ്മ പൊലീസിനോട് പറഞ്ഞു. യുവതി ടൂറിസ്റ്റ് വിസയിലാണ് വന്നതെന്നും തിരിച്ച് പോകുന്നില്ലെന്ന് പൊലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. അനുപ്ഗഡ് പൊലീസ് കേസ് അന്വേഷിച്ചുവരുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, SOCIAL MEDIA, BANGLADESHI WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.