SignIn
Kerala Kaumudi Online
Monday, 04 May 2026 10.45 PM IST

അടിമുടി മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ; പുതിയ ലോഗോ സൂചിപ്പിക്കുന്നത് വരാൻ പോകുന്ന ഒരു വലിയ മാറ്റത്തെ

Increase Font Size Decrease Font Size Print Page
air-india

ന്യൂഡൽഹി: അടിമുടി മാറ്റത്തിനൊരുങ്ങി എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യ റീബ്രാൻഡ് ചെയ്തു. ഇതിന്റെ ഭാഗമായി 'വിസ്ത' എന്ന പേരിൽ പുതിയ ലോഗോ കമ്പനി അവതരിപ്പിച്ചു. അതിരുകളില്ലാത്ത സാദ്ധ്യതകളെയും പുരോഗമനത്തെയും ധീരമായ പുതിയ കാഴ്ചപ്പാടിനെയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന ഡിസംബറിലാണ് പുതിയ ലോഗോ നിലവിൽ വരിക. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള അതിഥികൾക്ക് സേവനം നൽകുന്ന ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാൻഡ് പ്രതിഫലിപ്പിക്കുന്നത്. ആഗോളതലത്തിൽ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ പറഞ്ഞു. എയർ ഇന്ത്യയുടെ മുഖമായ 'മഹാരാജ' യെ പൂർണമായി ഒഴിവാക്കുന്നില്ലെന്നും മാറ്റങ്ങളോടെ നിലനിൽക്കുമെന്നും സിഇഒ അറിയിച്ചു.

എയർ ഇന്ത്യ കേവലമൊരു ബിസിനസല്ല, അതൊരു വികാരവും ദേശീയ ദൗത്യവുമാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി. ഇനിയും ഒരുപാട് ജോലികൾ ഇനിയും ഉണ്ടെന്നും ഡിസംബറിനുള്ളിൽ മാറ്റങ്ങളെല്ലാം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാലയുടെ രൂപത്തിൽ നിന്നാണ് പുതിയ ലോഗോയുടെ ആശയം ഉൾക്കൊണ്ടിരിക്കുന്നത്. സാദ്ധ്യതകളുടെ വാതിലിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്യൂച്ച‌ർബ്രാൻഡ് എന്ന ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ലോഗോ നിർമിച്ചിരിക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിന്റെ ബ്രാൻഡിംഗിലടക്കം പങ്കാളിയായിരുന്ന സ്ഥാപനമാണിത്. പർപ്പിൾ, ചുവപ്പ്, ഗോൾഡൻ നിറങ്ങൾ ചേർന്നതാണ് പുതിയ ലോഗോ. 15 മാസമായി പുതിയ ലോഗോയ്ക്കായുള്ള പണിപ്പുരയിലായിരുന്നു എയർഇന്ത്യ.

TAGS: NEWS 360, NATIONAL, NATIONAL NEWS, AIR INDIA, NEW LOGO, TATA GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.