
ന്യൂഡൽഹി: ശ്രീനഗർ - ഡൽഹി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ പെെലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് പെെലറ്റ് അർമാൻ (30) മരിച്ചത്. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു അത്യാഹിതം. വിമാനത്തിനുള്ളിൽ വച്ച് ഛർദ്ദിച്ച അർമാനെ വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറയുന്നു. അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
'ഈ സമയം ഞങ്ങൾ അർമാന്റെ കുടുംബത്തോടൊപ്പമാണ്. ആവശ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകും. ഈ ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കും. അനാവശ്യമായ ആരോപണങ്ങൾ ഒഴിവാക്കണം'.- എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്കാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |