ഏപ്രിൽ മുതൽ സെപ്തംബർ വരെ അതിജാഗ്രതയുടെ ആറുമാസക്കാലമാണെന്നും വവ്വാലുകളെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ്. ഇക്കാലയളവിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി.
വവ്വാലുകളെ ഉപദ്രവിക്കരുത്.
വവ്വാലുകൾ ചേക്കേറിയ മരങ്ങൾ നശിപ്പിക്കരുത്.
വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ച പഴങ്ങൾ കഴിക്കരുത്.
പഴങ്ങൾ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
പനിയുള്ളപ്പോഴും ആശുപത്രികളിൽ ആയിരിക്കുന്ന മുഴുവൻ സമയത്തും മാസ്ക് ധരിക്കുക.
വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക.
വിട്ടിൽ ആർക്കെങ്കിലും പനിക്ക് പുറമെ പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി, തീവ്രമായ തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വേഗത്തിൽ വൈദ്യസഹായം തേടുകയും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്യുക.
TAGS: HEALTH, LIFESTYLE HEALTH, BATS, KERALA HEALTH MINISTRY
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.