
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകടാവസ്ഥയിലായിട്ടും നിസംഗത തുടരുന്ന ഗതഗാത വകുപ്പിനും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനുമെതിരെ കൊല്ലം എം.എൽ.എ എം.മുകേഷ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ തുക അനുവദിച്ചിട്ടും അധികൃതർ തുടർനടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ താൻ ഈ വിഷയത്തിൽ നടത്തിയ ഇടപെടലുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.
നിയമസഭയിൽ ഇത് സംബന്ധിച്ച് നിരവധി തവണ ചോദ്യങ്ങൾ ഉന്നയിച്ച് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും ശ്രമിച്ചു. ഒന്നും രണ്ടും ഇടത് മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് വിഷയം ബോദ്ധ്യപ്പെടുത്തിയിട്ടും പ്രയോജമുണ്ടാകുന്നില്ലെന്നാണ് എംഎൽഎയുടെ പരാതി.
ഇതിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് രാഹൂൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. ''ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത്'' എന്നാണ് രാഹുലിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''KSRTC ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയിൽ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് MLA ....
ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയിൽ പുതിയ ബസ് സ്റ്റാന്റ് വരാൻ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത് ....
ഒത്തില്ല , ഒത്തില്ല ....''
KSRTC ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയിൽ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് MLA ....
Posted by Rahul Mamkootathil on Tuesday, 12 September 2023
ഈ...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |