SignIn
Kerala Kaumudi Online
Tuesday, 05 May 2026 4.58 AM IST

ഇനി പ്രചാരണം കൊഴുക്കും; പാലക്കാട് മോദിയുടെ റോഡ് ഷോ ഈ മാസം 15ന്

Increase Font Size Decrease Font Size Print Page
narendramodi

പാലക്കാട്‌: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തും. ഈ മാസം 15ന് പാലക്കാട്, ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ നരേന്ദ്രമോദി റോഡ് ഷോ നടത്തും. പാലക്കാട് എൻഡിഎയുടെ എ പ്ലസ് മണ്ഡലമാണെന്നും വിജയ സാദ്ധ്യത കൂടുതലാണെന്നതും കണക്കിലെടുത്താണ് നീക്കം.

എൻഡിഎ തിരഞ്ഞെടുപ്പ് ഓഫീസ് ആദ്യം തുറന്നത് പാലക്കാട്ടാണ്. മലമ്പുഴ, ഷൊർണൂർ, കോങ്ങാട്,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ നേതൃത്വം വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്. പ്രചാരണത്തിലും ഇവിടങ്ങളിൽ മുന്നിലെത്തുകയാണ് എൻഡിഎയുടെ ലക്ഷ്യം.സി കൃഷ്ണകുമാറാണ് പാലക്കാട് എൻഡിഎയുടെ സ്ഥാനാർത്ഥി. അതേസമയം ആലത്തൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഇതുവരെയായിട്ടും പ്രഖ്യാപിച്ചിട്ടില്ല, ഷാജുമോൻ വട്ടേക്കാട്, രേണു സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് പൊതു ചർച്ചയിൽ ഉളളതെങ്കിലും അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കൊണ്ടുവരാനുളള ശ്രമങ്ങളാണ് പാർട്ടിയിൽ നടന്നുവരുന്നത്. നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് പുറമേ എൻഡിഎ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

TAGS: BJP, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.