SignIn
Kerala Kaumudi Online
Thursday, 14 May 2026 10.41 PM IST

കേരളത്തിന്റെ 'ക്യാപ്റ്റൻ' വിഡി സതീശൻ; മുഖ്യമന്ത്രിയായി അധികാരത്തിലേക്ക്, പ്രഖ്യാപിച്ചത് എഐസിസി

vd-satheesan

ന്യൂഡൽഹി: വിഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. പത്തുദിവസം നീണ്ട കാത്തിരിപ്പിനുശേഷം ഡൽഹിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്തില്ല. സത്യപ്രതിജ്ഞ തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നേക്കുമെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി ആരെന്നകാര്യത്തിൽ ഇന്നലെത്തന്നെ തീരുമാനമായിരുന്നു. ഇന്നുരാവിലെ കെ സി വേണുഗോപാലുമായി രാഹുൽ ഗാന്ധി ഒരുമണിക്കൂറാേളം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളം രാഹുൽ ഗാന്ധി ഫാേണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുവെന്ന് കെസി വേണുഗോപാൽ അറിയിച്ചു. എന്നാൽ തീരുമാനത്തിൽ രമേശ് ചെന്നിത്തല എതിർപ്പ് അറിയിച്ചതായാണ് വിവരം. അദ്ദേഹം നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തേക്കില്ല എന്നും കേൾക്കുന്നുണ്ട്.

കേരളത്തിൽ ചരിത്രം വിജയം നേടാൻ യുഡിഎഫിനെ സഹായിച്ചത് വിഡി സതീശനായിരുന്നെങ്കിലും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെസി വേണുഗോപാലിനായിരുന്നു എങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്താണ് കോൺഗ്രസ് നേതൃത്വം വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഘടകകക്ഷികളുടെയും പിന്തുണ സതീശനായിരുന്നു.കെപിസിസിയുടെ മുൻ ഭാരവാഹികളും സതീശനെ പിന്തുണച്ചു.

102 സീ​റ്റുമായി ചരിത്ര വിജയം നേടിയിട്ടും 10 ദിവസമായി മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനാകാതെ കഷ്ടപ്പെടുകയായിരന്നു കോൺഗ്രസ് നേതൃത്വം . ഇത് ജനങ്ങൾക്കിടയിൽ കോൺഗ്രസിനോട് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി പദത്തിനായി കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും വിട്ടുകൊടുക്കാതെ അവകാശവാദം ഉന്നയിച്ചതോടെ മത്സരം തെരുവിലേക്കെത്തി. മൂവരെയും പിന്തുണച്ച് ഫ്ലക്സ് ബോർഡുകളും പോസ്​റ്ററുകളും ബാനറുകളും നിറഞ്ഞു. ഒപ്പം പ്രകടനങ്ങളും പ്രതിഷേധങ്ങളും ആത്മാഹുതിക്കുള്ള ശ്രമങ്ങളും നടന്നു.

cartoon

ഒരുപേരിൽ എത്താൻ കഴിയാതെ വന്നതോടെ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എം.എൽ.എ.മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ എംഎൽഎമാരും കെസിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. തുടർന്ന് ഘടകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും തേടി. ലീഗ് വിഡി സതീശനുവേണ്ടി ശക്തമായ നിലപാടെടുത്തു എന്നാണ് റിപ്പോർട്ട്. അന്തിമതീരുമാനമെടുക്കാനായി നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷമായിരുന്നു പാർട്ടി നേതൃത്വം തീരുമാനമെടുത്തത്.

Add as a preferred source on Google
TAGS: KERALA, CHIEF MINISTER, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA