
കൊച്ചി: ആലുവ ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഇതരസംസ്ഥാനത്ത് നിന്ന് ലോഡുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ ബസ് സ്റ്റോപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ബസ് സ്റ്റോപ്പ് പൂർണമായും തകർത്ത ലോറി തൊട്ടടുത്തുള്ള കടയിലേക്കും ഇടിച്ചുകയറി. ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് പാളികൾ വീണ് ലോറിയുടെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |