SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.29 AM IST

കുഴിമന്തിയും ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; വർക്കലയിൽ രണ്ട്  ഹോട്ടലുകൾ അടപ്പിച്ചു

Increase Font Size Decrease Font Size Print Page
kuzhimanthi

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ചിക്കൻ അൽഫാം, കുഴിമന്തി, ഷവർമ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് അടപ്പിച്ചു. ന്യൂ സ്‌പെെസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.

നേരത്തെയും ഈ ഹോട്ടലുകൾക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. ഒരേ മാനേജ്മെന്റിന് കിഴീലുള്ള രണ്ട് ഹോട്ടലുകളാണ് ഇത്. ഇന്നലെയാണ് ഈ രണ്ട് ഹോട്ടലുകളിൽ നിന്ന് ആളുകൾ പാഴ്സലായും നേരിട്ടെത്തിയും ഭക്ഷണം കഴിച്ചത്. ഇവർക്ക് രാത്രിയോടെ വയറുവേദന അനുഭവപ്പെട്ടു. രാവിലെയോടെ തലവേദനയും ഛർദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണ്.

TAGS: FOOD POISONING, VARKALA, TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.